ഇടുക്കിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 1 മാര്‍ച്ച് 2020 (17:34 IST)
ഇടുക്കിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇടുക്കി വെള്ളത്തൂവല്‍ വിമലാ സിറ്റിയില്‍ ബസ് സ്റ്റോപ്പിൽ ഇന്ന് വൈകിട്ട് ആണ് സംഭവം. സംഭവത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആയിരമേക്കര്‍ സ്വദേശി ഷൈലയാണ് മരിച്ചത്.

കാര്‍, നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്കും ബസ് സ്റ്റോപ്പിലേക്കും ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. കാര്‍ ഓടിച്ച തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :