അഭിറാം മനോഹർ|
Last Modified ബുധന്‍, 15 ഏപ്രില്‍ 2020 (20:26 IST)
കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 21 പ്രത്യേക
കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ.കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും അതിനാൽ തന്നെ അവർക്ക് ദീർഘദൂരം യാത്ര ചെയ്‌ത് ചികിത്സക്ക് പോകുന്ന സാഹചര്യം ബുദ്ധിമുട്ടായിരിക്കും. ഇതൊഴിവാക്കാനാണ് പുതിയ സംവിധാനമെന്നും രാജ്യത്ത് തന്നെ ഇത്തരത്തിൽ ഒന്ന് ആദ്യമായാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍.സി.സി) സഹകരണതത്തോടെയാണ് നിലവില്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്.മറ്റ് കാൻസർ സെന്ററുകളുടെ കൂടി സഹകരണത്തോടെ ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.