രേണുക വേണു|
Last Modified ചൊവ്വ, 20 ജൂണ്‍ 2023 (12:44 IST)
കേരളത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. കുട്ടികള്‍ അടക്കം തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച വാര്‍ത്ത ഈ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ തെരുവ് നായ്ക്കളെ കൊല്ലുന്നത് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
തെരുവുനായകള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ഉപദ്രവിക്കുന്നതും വിഷം കുത്തിവച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതും തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. 1960 ലെ മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരോധന നിയമ പ്രകാരം (സെക്ഷന്‍ 11) ഇത് കുറ്റകരമാണ്. കേരള പൊലീസ് മേധാവിയും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.