സെപ്റ്റംബര്‍ ഒന്നു മുതല്‍ തലസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം

തിരുവനന്തപുരം| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (13:32 IST)
സെപ്റ്റംബര്‍ ഒന്നു മുതല്‍ തലസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച ചര്‍ച്ച അലസിയതിനെ തുടര്‍ന്നാണ്‌ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനമുണ്ടായത്.

ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ തൊഴിലാളികളുടെ ബോണസ് നിരക്ക് അംഗീകരിക്കുവാന്‍ മാനേജ്‍മെന്‍റ് തയ്യാറാകാത്ത സാഹചര്യത്തിലാണ്‌ ചര്‍ച്ച അലസിയത്. കഴിഞ്ഞ വര്‍ഷം തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത 18.5 ശതമാനം ബോണസ് ഇത്തവണ 25 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടത്.

തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളായി കോട്ടയ്ക്കകം ശിവന്‍, മുക്കോല സുനില്‍ (സിഐടിയു), പട്ടം ശശിധരന്‍ (എഐടിയുസി), സി ജ്യോതിഷ് കുമാര്‍ (ബിഎംഎസ്), മുടവന്‍ മുകള്‍ സന്തോഷ്, പൂഴിക്കുന്നു രവി (ഐഎന്‍ടിയുസി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :