വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 2 ഡിസംബര്‍ 2020 (07:28 IST)
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യുനാമർദ്ദം ബുറേവി ചുഴലിക്കറ്റായി ഇന്ന് ശ്രീലങ്കൻ തീരംതൊടും. ഇന്ന് വൈകിട്ടോടെ ചു,ഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊടും എന്നാണ് കണക്കാക്കപ്പെടുന്നത്. വെള്ളിയാഴ്ചയോടെ കന്യാകുമാരി തീരത്തേയ്കും ചുഴലിയ്ക്കാറ്റ് എത്തും എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. തെക്കൻ കേരളത്തിലും, തെക്കൻ തമിഴ്നാട്ടിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രീലങ്കൻ തീരം തോടുമ്പോൾ ചുഴലിക്കാറ്റിനെ വേഗത 75 കിലോമീറ്റർ മുതൽ 85 കിലോമീറ്റർ വരെയായിരിയ്കും എന്നാണ് നിഗമനം,
വ്യാഴാഴ്ച ഗൾഫ് ഓഫ് മാന്നാറിലും, വെള്ളിയാഴ്ച പുലർച്ചയോടെ കന്യാകുമാരിയുടെയും പാമ്പന്റെയും ഇടയിലൂടെ തെക്കൻ തമിഴ്നാട്ടിലേയ്ക്ക് പ്രവേശിയ്കുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ പശ്ചാത്താലത്തിൽ കേരളത്തിൽ തെക്കൻ ജില്ലകളീൽ അതീവ ജഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴം വെള്ളീ ദിവസങ്ങളിൽ തിരുവനന്താപുരം, കൊല്ലം പത്താനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴയും. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ച തിരുവനന്താപുരം, കൊല്ലം പത്താനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചുട്ടുണ്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോകുന്നത് നിരോധിച്ചിട്ടുണ്ട്.