സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 7 ജൂണ്‍ 2023 (17:21 IST)
സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വര്‍ഷം ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എല്‍.റ്റി, ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.എസ്.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എല്‍.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി
ഒക്യൂപേഷണല്‍ തെറാപ്പി, ബി.എസ്.സി. മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ
കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷാഫീസ് ഓണ്‍ലൈന്‍ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂണ്‍ 7 മുതല്‍ ജൂണ്‍ 30 വരെ ഒടുക്കാവുന്നതാണ്. ജനറല്‍, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 3. പ്രോസ്സ്പെക്ടസ്സ് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
ബി.എസ്.സി നഴ്സിംഗ്, ബി.എ.എസ്.എല്‍.പി. ഒഴികെ മറ്റ് പാരാമെഡിക്കല്‍
കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ പ്രവേശനത്തിന് അര്‍ഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.