എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (20:50 IST)
വയനാട്:
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലൻസ് പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസറെയാണ് വിജിലന്‍സ് പിടികൂടിയത്.
കൊല്ലം സ്വദേശിയായ അഹമ്മദ് നിസാറാണ് പിടിയിലായത്. മുണ്ടക്കുറ്റി സ്വദേശി ഉസ്മാന്‍റെ കയ്യിൽ നിന്നാണ് 4500 രൂപ കൈക്കൂലി വാങ്ങിയത്.
ആധാരത്തിലെ സര്‍വേ നമ്പര്‍ തിരുത്തുന്നതിന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. ഇത് അനുവദിക്കാനാണ് കൈക്കൂലി വാങ്ങിയത്.
പരാതിക്കാരൻ കൈക്കൂലി ആവശ്യപ്പെട്ട കാര്യം വിജിലന്‍സിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് സംഘം നല്‍കിയ നോട്ടുകള്‍ സഹിതം പരാതിക്കാരൻ വില്ലേജ് ഓഫീസിലെത്തി. പണം കൈപ്പറ്റുന്നതിനിടയിൽ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസ് അറസ്റ്റ് ചെയ്യുകയായിരുന്നു