കൈക്കൂലി: വനിതാ അറ്റൻഡർ അറസ്റ്റിലായി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2022 (18:56 IST)
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസിലെ ആധാരം രജിസ്റ്റർ ചെയ്യാൻ 3000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ വനിതാ അറ്റൻഡർ പിടിയിലായി. നേമം സബ് രജിസ്ട്രാർ ഓഫീസിലെ ഓഫീസ് അറ്റൻഡർ ശ്രീജയെയാണ് വിജിലൻസ് പിടികൂടിയത്.

ഭൂമിയുടെ ആധാരം വേഗത്തിൽ രജിസ്റ്റർ ചെയ്യാനാണ് ഭൂവുടമയിൽ നിന്ന് കൈക്കൂലി വാങ്ങിയത്. എന്നാൽ സബ് രജിസ്ട്രാർക്ക് വേണ്ടിയാണ് ശ്രീജ കൈക്കൂലി വാങ്ങിയത് എന്നാണ് സൂചന. പിതാവിന്റെ പേരിലുള്ള ഭൂമി സ്വന്തം പേരിലാക്കാൻ കല്ലിയൂർ സ്വദേശിയാണ് സബ് രജിസ്ട്രാറെ സമീപിച്ചത്. വെള്ളിയാഴ്ച ഓഫീസിൽ എത്തിയപ്പോൾ ശ്രീജ പരാതിക്കാരനൊപ്പം ഓഫീസിൽ എത്തിയപ്പോൾ സബ് രജിസ്ട്രാർ ശ്രീജയെ പണം ഏൽപ്പിക്കാൻ പറഞ്ഞു. തുടർന്ന് വിവരം പരാതിക്കാരൻ വിജിലൻസ് സൂപ്രണ്ടിനെ അറിയിച്ചു.

കഴിഞ്ഞ ദിവസം പതിനൊന്ന് മുക്കാലോടെ ഓഫീസിൽ വച്ച് പണം വാങ്ങി ഫയലുകൾക്കിടയിൽ ഒളിപ്പിക്കുമ്പോഴാണ് ശ്രീജയെ വിജിലൻസ് പിടികൂടിയത്. എന്നാൽ സൂചന അനുസരിച്ചു സബ് രജിസ്ട്രാർക്കെതിരെയും വിജിലൻസ് അന്വേഷിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :