ജഡ്ജിക്ക് എന്ന പേരില്‍ 25 ലക്ഷം വാങ്ങിയ അഭിഭാഷകനെതിരെ അന്വേഷണം

രേണുക വേണു| Last Modified തിങ്കള്‍, 16 ജനുവരി 2023 (11:38 IST)

പീഡന കേസില്‍ പ്രതിയായ ആളില്‍ നിന്നും ജഡ്ജിക്ക് എന്ന പേരില്‍ 25 ലക്ഷം വാങ്ങിയ അഭിഭാഷകനെതിരെ അന്വേഷണം തുടങ്ങി. സിനിമാ മേഖലയിലെ വ്യക്തിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനാണ് ഹൈക്കോടതി ജഡ്ജിക്ക് നല്‍കാന്‍ എന്ന പേരില്‍ കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകന്‍ ഈ തുക കൈക്കൂലി എന്ന ഇനത്തില്‍ വാങ്ങിയതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടു പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.

ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസമാണ് ഡി.ജി.പിയുടെ അറിയിപ്പ് എത്തിയതെന്നും ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍ അറിയിച്ചു. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ പ്രധാന ചുമതല കൂടിയുള്ള ഈ അഭിഭാഷകനെതിരെ പരാതി ഉണ്ടായപ്പോള്‍ ഇത് അന്വേഷിക്കാന്‍ ഡി.ജി.പി യോട് ഹൈക്കോടതി രജിസ്ട്രാര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കമ്മീഷണറെ ഡി.ജി.പി തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയത്.

കഴിഞ്ഞ നവംബറില്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പ് വേളയില്‍ ഇതേ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ജഡ്ജിയുടെ ശ്രദ്ധയില്‍ പെട്ടതോടെ വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിന് ഉത്ടഅരവിടുകയായിരുന്നു. ആരോപണം കോടതിക്ക് കളങ്കം ഉണ്ടാക്കുന്നത് ആണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഫുള്‍കോര്‍ട്ട് ചേര്‍ന്നാണ് പോലീസ് അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചത്. ആദ്യമായാണ് ഇത്തരമൊരു അന്വേഷണം നടക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :