എ കെ ജെ അയ്യര്‍|
Last Updated:
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (16:05 IST)
സുല്‍ത്താന്‍ ബത്തേരി: കെട്ടിട പെര്‍മിറ്റ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസില്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ ഓഫിസര്‍ എം.കെ.കുര്യന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കുര്യന്‍ പിടിയിലായത്.
മീനങ്ങാടി സ്വദേശി ബിനീഷ് എന്നയാളില്‍ നിന്ന് കെട്ടിട നിര്‍മ്മാണത്തിന് ഫയര്‍ എന്‍.ഓ.സി ക്ക് അപേക്ഷിച്ചപ്പോഴാണ് കുര്യന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അമ്പലവയലിലാണ് ബിനീഷ് കെട്ടിടം നിര്‍മ്മിക്കുന്നത്. സെപ്തംബര്‍ മുപ്പതിന് എന്‍.ഓ.സി ക്കായി അപേക്ഷിച്ചപ്പോള്‍ ഈ മാസം ഒന്നാം തീയതി ഓഫീസറെ വിളിക്കാന്‍ പറഞ്ഞിരുന്നു. അതനുസരിച്ചു വിളിച്ചപ്പോഴാണ് 25,000 രൂപ കൈക്കൂലി വേണമെന്ന് പറഞ്ഞത്.
തുടര്‍ന്ന് ബിനീഷ് വിജിലന്‍സില്‍ പരാതി
നല്‍കി.വിജിലന്‍സ് നല്‍കിയ അയ്യായിരം രൂപ കുര്യനു കൈമാറിയതും കാത്തുനിന്ന വിജിലന്‍സ് ഇയാളെ കൈയോടെ പിടികൂടി. വിജിലന്‍സ് സി.ഐ പി.എല്‍. ഷൈജു, എസ്.ഐ മുസ്തഫ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കുര്യനെ പിടികൂടിയത്.