കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം: യുവാവിന്റെ കൈപ്പത്തികള്‍ അറ്റുപോയി

ശ്രീനു എസ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (09:13 IST)
കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റുപോയി. കതിരൂര്‍ സ്വദേശിയായ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റുപോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീടിനു പിന്നിലിരുന്നാണ് ബോംബ് നിര്‍മാണത്തില്‍ ഇയാള്‍ ഏര്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയിലാണ് ഇയാളെ ആദ്യം എത്തിച്ചത്.

എന്നാല്‍ പരിക്ക് ഗുരുതരമായതിരെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് ഇയാളെ മാറ്റി. രാത്രി പത്തരയോടെയാണ് സംഭവം. സംഭവത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :