Boby Chemmannur - Honey Rose Issue: മാനേജര്‍ വഴി ഒരിക്കല്‍ താക്കീത് നല്‍കി, വില വെച്ചില്ല; ഓവറായപ്പോള്‍ ഹണിയുടെ 'പൂട്ട്'

ഹണി റോസിനെ കുന്തീ ദേവിയോടു ഉപമിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍

Boby Chemmannur Honey Rose, Boby Chemmannur Honey Rose Issue, What is Boby Chemmannur Honey Rose issue, Boby Chemmannur and Honey Rose
രേണുക വേണു| Last Modified ബുധന്‍, 8 ജനുവരി 2025 (08:52 IST)
Boby Chemmannur - Honey Rose Issue

Boby Chemmannur - Honey Rose Issue: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ നടി ഹണി റോസ് പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം. നിയമ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം വിശദമായ പരാതി തയ്യാറാക്കി നല്‍കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരായ തെളിവുകളും ഹണി ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഏഴിനു കണ്ണൂരില്‍ നടന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ബോബി ചെമ്മണ്ണൂര്‍ നടി ഹണി റോസിനെതിരെ ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയത്.

ഹണി റോസിനെ കുന്തീ ദേവിയോടു ഉപമിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍. ഹണി റോസിനെ കാണുമ്പോള്‍ തനിക്ക് മഹാഭാരതത്തിലെ കുന്തീ ദേവിയെ ആണ് ഓര്‍മ വരുന്നതെന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ജ്വല്ലറിയിലെ നെക്ലേസ് ഇട്ടുനോക്കുന്നതിനിടെ ഹണിയെ ബോബി ചെമ്മണ്ണൂര്‍ പിടിച്ചുകറക്കുകയും ചെയ്തു. 'നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗം മാത്രമേ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്' എന്നാണ് ബോബി അതിനു ശേഷം പറഞ്ഞത്.

ഉദ്ഘാടന വേദിയില്‍ അപമാനകരമായി പെരുമാറിയപ്പോള്‍ ഉള്ളില്‍ കനത്ത വേദനയുണ്ടായെങ്കിലും ചടങ്ങ് അലങ്കോലമാക്കേണ്ട എന്നു കരുതിയാണ് ചിരിച്ചുനിന്നത്. പിന്നീടു ലൈംഗിക അധിക്ഷേപം നടത്തുക എന്ന ഉദ്ദേശ്യത്തോടെ പ്രതി പിന്തുടരുകയായിരുന്നു എന്നു നടിയുടെ പരാതിയിലുണ്ട്.

ജ്വല്ലറി ഉദ്ഘാടന പരിപാടിക്കു ശേഷം ഹണി റോസ് ബോബി ചെമ്മണ്ണൂരിനു താക്കീത് നല്‍കിയതാണ്. ഹണി റോസിന്റെ മാനേജര്‍ ബോബി ചെമ്മണ്ണൂരിന്റെ മാനേജറുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ ഹണി റോസില്‍ നിന്ന് താക്കീത് ലഭിച്ച ശേഷവും ബോബി ചെമ്മണ്ണൂര്‍ അവരെ അപമാനിക്കല്‍ തുടര്‍ന്നു.

പിന്നീട് തലശ്ശേരിയിലെ ബ്യൂട്ടി പാര്‍ലര്‍ ആന്‍ഡ് ജിം ഉദ്ഘാടന സ്ഥലത്തെത്തിയ പ്രതി ലൈംഗികച്ചുവയോടെ സംസാരിച്ചു. തുടര്‍ന്ന്, ചെമ്മണൂര്‍ ജ്വല്ലേഴ്‌സിന്റെ തൃപ്രയാര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തിനു വിളിച്ചെങ്കിലും പങ്കെടുക്കാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ചു. ഉദ്ഘാടന ചടങ്ങിനു വരില്ലെന്ന് അറിയിച്ചതോടെ ബോബി ചെമ്മണ്ണൂരിന് തന്നോടു പ്രതികാര ബുദ്ധിയായെന്നും ഇതേ തുടര്‍ന്ന് പിന്നീടും സ്ത്രീത്വത്തെ അപമാനിക്കുന്ന അസഭ്യ പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയെന്നും നടിയുടെ പരാതിയില്‍ പറയുന്നു.

അതേസമയം, അറസ്റ്റ് പേടി വന്നതോടെ മുന്‍പ് നടത്തിയ പരാമര്‍ശങ്ങളില്‍ ഹണിയോടു ക്ഷമ ചോദിക്കാന്‍ ബോബി തയ്യാറായി. തെറ്റായ ഉദ്ദേശ്യമൊന്നും തനിക്ക് ഇല്ലായിരുന്നെന്നും തന്റെ പരാമര്‍ശം ഹണിക്ക് വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നതായും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഞാന്‍ കാരണം മറ്റൊരാള്‍ക്ക് എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ തനിക്ക് വിഷമമുണ്ടെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് ...

പകല്‍ 11 മുതല്‍ ഉച്ചയ്ക്കു മൂന്ന് വരെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കരുത്; ഉയര്‍ന്ന ചൂടിനെ നേരിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ...