കണ്ണൂരില്‍ പൊട്ടിയത് തെരഞ്ഞെടുപ്പിനായി നിര്‍മിച്ച ബോംബ്: ഹസന്‍

കണ്ണൂരിലെ സ്ഫോടനം , സിപിഎം , എംഎം ഹസന്‍ , കണ്ണൂരിലെ സ്ഫോടനം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (12:55 IST)
ബോംബ് നിര്‍മ്മാണത്തിനിടെ കണ്ണൂരിലെ പാനൂരില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്. അരുവിക്കര തെരഞ്ഞെടുപ്പിനായി സിപിഎം തയാറാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചത്.

ബോംബ് നിര്‍മ്മാണത്തില്‍ പങ്കില്ലെങ്കില്‍ സിപിഎം എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. പാനൂരിലെ സ്ഫോടനത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് സമഗ്രമായ അന്വേഷണം നടത്തണമെന്നും എം.എം.ഹസന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് പഠിച്ചതിന് ശേഷമേ പറയാനാകൂവെന്ന് പ്രതിപക്ഷ നേതാവ് വിഎസ്
അച്യുതാനന്ദൻ വ്യക്തമാക്കിയിരുന്നു. ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സംഭവത്തില്‍
സമഗ്രമായ അന്വേഷണം വേണം. സിപിഎം വിരുദ്ധ പ്രചാരണമാണ് ആഭ്യന്തരമന്ത്രി നടത്തുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :