തിരുവനന്തപുരം|
VISHNU.NL|
Last Modified വ്യാഴം, 31 ജൂലൈ 2014 (14:45 IST)
കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കേസിലെ മുഖ്യപ്രതി ജയചന്ദ്രന്റെ ലാപ്‌ടോപ്പ് പോലീസിന്റെ പരിശോധനയില്‍ കണ്ടെടുത്തതോടെയാണ് തെളിവുകള്‍ പുറത്തുവന്നത്. എഡിജിപി കെ പത്മകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.
പെണ്‍വാണിഭവുമായി ബന്ധപ്പെട്ട കൂടുതല്‍ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ജയചന്ദ്രന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ലാപ്‌ടോപ്പ് പിടിച്ചെടുത്തത്. രാവിലെയാണ് ജയചന്ദ്രനെ കൈതമുക്കിലെ വാടകവീട്ടില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. ഇവിടെ നിന്നും നിരവധി രേഖകള്‍ പോലീസ് പിടിച്ചെടുത്തുവെന്നാണ് സൂചന.
അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയില്‍ വാങ്ങിയ ജയചന്ദ്രനെ അന്വേഷണസംഘം ഇന്നലെ രാത്രിയോടെ എറണാകുളം നോര്‍ത്ത് സിഐ ഓഫീസിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു.