ബ്ലേഡ്മാഫിയയ്ക്ക് റിസര്‍വ് ബാങ്കിന്റെ പിടിവീഴും

ബ്ലേഡ്മാഫിയ,റിസര്‍വ് ബാങ്ക്,രമേശ് ചെന്നിത്തല
മുംബൈ| VISHNU.N.L| Last Modified ശനി, 5 ജൂലൈ 2014 (12:55 IST)
അമിത പലിശ ഈടാക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് ഗവര്‍ണര്‍ രഘുരാം രാജന്‍. ആര്‍ബിഐ. നിയമങ്ങള്‍ കൃത്യമായി പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാനാണ് റിസര്‍വ് ബാങ്കിന്റെ നീക്കം.

കേരളത്തില്‍ നടന്ന സംഭവ വികാസങ്ങളുമായി ഗവര്‍ണറിനെ സന്ദര്‍ശിച്ച ചെന്നിത്തല ആര്‍ബിഐ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പൊതുജനങ്ങളെ പീഡിപ്പിക്കുന്ന ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ കൈക്കൊണ്ട ഓപ്പറേഷന്‍ കുബേര നടപടികളെ രഘുരാം രാജന്‍ അഭിനന്ദിച്ചതായും പറഞ്ഞു.

അതേ സമയം കേരളത്തിലെ ബാങ്കിങ് ഇതര സ്ഥാപനങ്ങളുടെ യോഗം വിളിച്ച് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും റിസര്‍വ് ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന നടപടികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ പിന്തുണയുമുണ്ടാകും



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :