ബ്ലാക്‍മെയ്‌ലിംഗ് കേസ്: പണംതട്ടിയത് കിടപ്പറ ദൃശ്യങ്ങള്‍ അടങ്ങിയ 21 സിഡികള്‍കൊണ്ട്

Last Modified ശനി, 2 ഓഗസ്റ്റ് 2014 (11:43 IST)
ബിന്ധ്യ തോമസും റുക്സാ‍നയും അടങ്ങുന്ന സംഘം പണംതട്ടിയത് കിടപ്പറ ദൃശ്യങ്ങള്‍ അടങ്ങിയ 21 സിഡികള്‍കൊണ്ട്. അനാശാസ്യ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഇരകളായ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം കൊയ്തിരുന്നത് ഈ സിഡികള്‍ ഉപയോഗിച്ചായിരുന്നു.
റുക്സാന, ബിന്ധ്യ എന്നിവര്‍ക്കൊപ്പം കിടപ്പറ പങ്കിടുന്ന രംഗങ്ങളാണ് സിഡികളിലുള്ളത്.

ഇത്തരം സിഡികളില്ലെന്ന ബിന്ധ്യയുടെയും റുക്സാനയുടെയും നിലപാട് ഇവരുടെ കൂട്ടുപ്രതി വി ജയചന്ദ്രന്റെ അറസ്റ്റോടെയാണ് പൊളിഞ്ഞത്. തട്ടിപ്പിന്റെ ഗൂഢാലോചന നടത്തിയത് റുക്സാനയുടെ ചിലവന്നൂരിലെ ഫ്ലാറ്റിലായതിനാല്‍ ജയചന്ദ്രനെ ഇവിടെ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇതിനിടെ ജയചന്ദ്രന്റെ പെന്‍ഡ്രൈവില്‍നിന്ന് നഗ്നദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ഇരകളെ ബ്ളാക്ക്മെയ്ല്‍ ചെയ്തു പണം തട്ടാന്‍ ഇവര്‍ തയാറാക്കിയ ഭൂരിഭാഗം സിഡികളും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളവര്‍ പരാതി നല്‍കാന്‍ തയാറായാല്‍ ഓരോന്നും വെവ്വേറെ കേസുകളായി റജിസ്റ്റര്‍ ചെയ്യാനാണ് പദ്ധതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :