കീഴാറ്റൂർ സമരം ഹൈജാക്ക് ചെയ്‌ത് ബിജെപി; ലോങ്മാർച്ച് നടത്തുമെന്ന് സമരസമിതി

കീഴാറ്റൂർ സമരം ഹൈജാക്ക് ചെയ്‌ത് ബിജെപി; ലോങ്മാർച്ച് നടത്തുമെന്ന് സമരസമിതി

  keezhattoor , Bjp , G Sudhakaran , CPM , kannur , വയൽക്കിളികൾ , കീഴാറ്റൂർ , ഹൈവേ , നന്ദിഗ്രാം
കണ്ണൂർ| jibin| Last Modified തിങ്കള്‍, 26 മാര്‍ച്ച് 2018 (09:43 IST)
വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കവുമായി വയൽക്കിളികൾ. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ തലസ്ഥാനത്തേക്ക് കിസാൻസഭ മാതൃകയിൽ ലോങ്മാർച്ച് നടത്തുമെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂർ വ്യക്തമാക്കി.

എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിലടക്കം സർക്കാരിന്റെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

എല്ലാ ബദൽ മാർഗങ്ങളും അടഞ്ഞാൽ മാത്രം വയൽ വഴി മേൽപാലം നിർമിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണു വയൽക്കിളികളുള്ളത്. അതിനിടെ വേണ്ടിവന്നാല്‍ സമരത്തിനു പിന്തുണയുമായി നന്ദിഗ്രാമിലെ കർഷകരെ കീഴാറ്റൂരിലെത്തിക്കുമെന്നും സമരം ശക്തമാക്കുമെന്നും ബിജെപി അറിയിച്ചു.

അതേസമയം, കീഴാറ്റൂര്‍ സമരമല്ല നടക്കുന്നതെന്നും കോണ്‍ഗ്രസിന്റെ കണ്ണൂര്‍ സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. നാട്ടിലുള്ള ജോലിയില്ലാത്ത കോണ്‍ഗ്രസുകാര്‍ മുഴുവനും കീഴാറ്റൂരിലുണ്ട്. വയല്‍ കിളികളെന്നു പറയുന്നവര്‍ മുഴുവനും കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :