ബിജെപി കേരളത്തിൽനിന്നും പ്രതീക്ഷിച്ചത് 15 ലക്ഷം അംഗങ്ങൾ, കിട്ടിയത് 5 ലക്ഷം

Last Updated: തിങ്കള്‍, 12 ഓഗസ്റ്റ് 2019 (20:29 IST)
15 ലക്ഷം പേരെയെങ്കിലും പാർട്ടിയിലെത്തിക്കാൻ ലക്ഷ്യമിട്ട് ബിജെപി നടത്തിയ അംഗത്വ ക്യാംപെയിനിൽ ലഭിച്ചത് മുന്നിലൊന്ന് അംഗങ്ങൾ മാത്രം. 5 ലക്ഷം അംഗങ്ങളെ മാത്രം പാർട്ടിക്കൊപ്പം ചേർക്കാനെ ജൂലൈ ആറുമുതൽ കേരളത്തിൽ നടത്തിയ അംഗത്വ ക്യംപെയിന് സാധിച്ചൊള്ളു. ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്താൻ സാധിക്കാത്തതിനാൽ ഇന്ന് അവസാനിക്കന്നിരുന്ന അംഗത്വ പ്രചരം 10 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പുതിയ അംഗങ്ങൾ ബിജെപിയിലെത്തിയത് 50,000 അംഗങ്ങളാണ് പുതുതായി തിരുവനന്തപുരം ജില്ലയിൽനിന്നും ബിജെപിയിൽ ചേർന്നത്. ഇടുക്കി, വയനാട് ജില്ലകളാണ് അംഗത്വ സംഖ്യയിൽ പിറകിൽ. കേരളത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പക്കി പാർട്ടി പ്രവർത്തനങ്ങളെ വിപുലപ്പെടുത്താനായിരുന്നു ബിജെപി നിക്കം

ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതൽ പാർട്ടിയിലെത്തിക്കാനും കൃസ്ത്യൻ ഇസ്‌ലാം മതവിശ്വാസികളായ പ്രവാസികളുടെ അടക്കം അംഗത്വവും ക്യാംപെയിൻ ലക്ഷ്യംവച്ചിരുന്നു. പുതിയ ബിജെപി അംഗങ്ങളിൽ ന്യൂനപക്ഷങ്ങളിൽനിന്നുള്ളവരും യുവാക്കളുമാണ് കൂടുതൽ എന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :