തുമ്പി എബ്രഹാം|
Last Updated:
ഞായര്‍, 6 ഒക്‌ടോബര്‍ 2019 (14:51 IST)
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഞ്ചേശ്വരത്ത് വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീലാണ് കശ്മീരുമായി ബന്ധപ്പെടുത്തി വിവാദ പ്രസ്താവന നടത്തിയത്.
ഇടത് – വലത് മുന്നണികള്‍ വിജയിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ കശ്മീരായി മഞ്ചേശ്വരം മാറുമെന്നാണ് നളീന്‍ കുമാര്‍ കട്ടീന്റെ പരാമര്‍ശം . നിരവധിപ്പേരാണ് പ്രസ്താവനക്കെതിരെ വിമര്‍ശന വുമായെത്തിയത്
മഞ്ചേശ്വരത്ത് വിജയം നേടാന്‍ കഠിന ശ്രമത്തിലാണ് എന്‍ഡിഎ. ഭൂരിപക്ഷ വോട്ടില്‍ വിള്ളല്‍ വീഴാതിരിക്കാന്‍ തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത് . വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ പ്രചാരണം നടത്താനാണ് നേതാക്കളുടെ നീക്കം.