പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമായിരുന്നു; ബിജെപി നേതാവ്

ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ സെന്റ്.തോമസ് ചര്‍ച്ച്

Palayoor Church, BJP, Thrissur
രേണുക വേണു| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (11:03 IST)
Palayoor Church

തൃശൂര്‍ ജില്ലയിലെ പാലയൂര്‍ പള്ളി പണ്ട് ശിവക്ഷേത്രമായിരുന്നെന്ന് ബിജെപി, വിശ്വഹിന്ദു പരിഷത്ത് നേതാവ് ആര്‍.വി.ബാബു. തന്റെ കുട്ടികാലത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാമെന്നും പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നെന്നും ആര്‍.വി.ബാബു പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസ് ചാനലില്‍ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ആര്‍.വി.ബാബു.

ഗുരുവായൂര്‍ ക്ഷേത്രത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയമാണ് പാലയൂര്‍ സെന്റ്.തോമസ് ചര്‍ച്ച്. തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള ഈ ദേവാലയം യേശുക്രിസ്തുവിന്റെ ശിഷ്യന്‍മാരില്‍ ഒരാളായ തോമസ് സ്ഥാപിച്ചതാണെന്നാണ് ഐതിഹ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :