സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (16:41 IST)
കേരളം ഭീകര സംഘടനകളുടെ താവളമായിരിക്കുന്നുവെന്നും കേരള മോഡല്‍ വീഴ്ചയുടെ മോഡലാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കോഴിക്കോട് മാരാര്‍ജി ഭവനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ് റിക്രൂട്ടിങിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ് കേരളം. രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ്. കേന്ദ്രം സഹായങ്ങള്‍ നല്‍കിയിട്ടും കേരളം അതൊന്നും ഉപയോഗിക്കുന്നില്ലെന്നും
ജെപി നദ്ദ ആരോപിച്ചു.