ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്; സുരേഷ് ഗോപി കളക്‍ടര്‍ക്ക് വിശദീകരണം നല്‍കി

  lok sabha election , BJP , election , ബിജെപി , ടിവി അനുപമ , സുരേഷ് ഗോപി , തെരഞ്ഞെടുപ്പ്
തൃശ്ശൂര്‍| Last Modified തിങ്കള്‍, 8 ഏപ്രില്‍ 2019 (18:04 IST)
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപി തൃശ്ശൂര് ജില്ലാ കളക്ടര്‍ ടിവി അനുപമക്ക് വിശദീകരണം നല്‍കി.

താന്‍ ജാതിയോ മതമോ ദൈവത്തിന്റെ പേരോ പറഞ്ഞ് വോട്ട് ചോദിച്ചിട്ടില്ല. ശബരിമല എന്നത് ഒരു ദേശത്തിന്റെ പേരാണ്. ശബരിമല ക്ഷേത്രമെന്നോ അയ്യപ്പ സ്വാമിയെന്നോ പറഞ്ഞിട്ടില്ല. വിശദമായ വിശദീകരണം നൽകാന്‍ കൂടുതൽ സമയം വേണം. ഇതിനായി പ്രസംഗത്തിന്‍റെ സിഡിയുടെ കോപ്പി തരണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തരുത് എന്നാണ്. അത്തരത്തില്‍ ഒരു നടപടിയും തന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. നിയമ വിദഗ്ധരുടെ സഹായത്തോടെ മറുപടി നല്‍കേണ്ടതുള്ളതിനാലാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്.

ജാതിയും മതവും പറഞ്ഞ് വോട്ട് തേടരുതെന്ന മുഖ്യ തെര‌ഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം ലംഘിച്ചതിനാണ് കളക്‍ടര്‍ നോട്ടീസ് അയച്ചത്. സുരേഷ് ഗോപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് നോട്ടീസിൽ ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടിയിരുന്നു. 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്നായിരുന്നു സുരേഷ് ഗോപിക്ക് നൽകിയ നിർദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :