ഉപതെരഞ്ഞെടുപ്പ്: ബിജെപി നേതാക്കള്‍ ഇന്നു ഡല്‍ഹിയില്‍

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , ബിജെപി , ഒ രാജഗോപാല്‍ , വി മുരളീധരന്‍
അരുവിക്കര| jibin| Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (08:15 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരനും, പി കെ കൃഷ്ണദാസും ഇന്നു ന്യൂഡല്‍ഹിയിലെത്തും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം ഒ രാജഗോപാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ ഒ രാജഗോപാലും സമ്മതം അറിയിച്ചിരുന്നു.

ഇന്ന് കേരള ഘടകത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം നാളെ ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുമായും സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച്ച നടത്തും. അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര മന്ത്രിമാരും നേതാക്കളും എത്തുന്നതടക്കമുള്ള പ്രചരണ പദ്ധതികള്‍ക്കും ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ രൂപം നല്‍കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :