ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: ചാവക്കാട് ഇന്ന് ഹര്‍ത്താല്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (08:54 IST)
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ചാവക്കാട് ഇന്ന് ഹര്‍ത്താല്‍. ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനായ മണത്തല കൊപ്പര വീട്ടില്‍ ബിജു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ചാപറമ്പ് സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. ബൈക്കില്‍ എത്തിയ മൂന്നുപേര്‍ ബിജുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. ഉടന്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകത്തിനു പിന്നില്‍ എസ്ഡിപി ഐ പ്രവര്‍ത്തകരെന്നാണ് ബിജെപി ആരോപിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :