അഭിറാം മനോഹർ|
Last Modified വ്യാഴം, 18 ഏപ്രില്‍ 2024 (19:58 IST)
ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടുപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെയും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള താറാവുകളെ നാളെ കൊന്നൊടുക്കും. പക്ഷിപ്പനി ബാധിത മേഖലകളില്‍ താറാവ് മുട്ട,മാംസം എന്നിവയുടെ വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി.
എടത്വാ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകള്‍ ചത്തതോടെ ഭോപ്പാലിലെ കേന്ദ്ര ലാബില്‍ പരിശോധിച്ച സാമ്പിളുകള്‍ പോസീറ്റീവാണെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് രോഗബാധിതമേഖലകളിലെ ഒരു കൊലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ കൊന്നെടുക്കാനുള്ള നടപടികള്‍ തുടങ്ങാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചത്.