സര്‍ക്കാര്‍ ബയോമെട്രിക് പഞ്ചിംഗ് ഇന്നുമുതല്‍ കര്‍ശനമാക്കി; വൈകിയെത്തിയാല്‍ ശമ്പളം കുറയ്ക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 3 ജനുവരി 2023 (14:33 IST)
ബയോമെട്രിക് പഞ്ചിംഗ് ഇന്നുമുതല്‍ കര്‍ശനമാക്കി. ജീവനക്കാര്‍ വൈകിയെത്തിയാല്‍ ശമ്പളം കുറയ്ക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഇന്നുമുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കര്‍ശനമാക്കുന്നത്. തുടക്കത്തില്‍ കളക്ടറേറ്റ്, ഡയറക്ടറേറ്റ്, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്. കൃത്യമായി ഓഫീസില്‍ എത്തുകയും പോവുകയും ചെയ്യുന്നവര്‍ക്കും അധിക സേവനം ചെയ്യുന്നവര്‍ക്കും ഇതുവഴി ആനുകൂല്യങ്ങള്‍ അധികം ലഭ്യമാകും.

എന്നാല്‍ വൈകിയെത്തുന്നവരുടെ ശമ്പളം കുറയുകയും ചെയ്യും. മാര്‍ച്ച് 31ന് മുമ്പായി സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും പഞ്ചിംഗ് സംവിധാനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :