ബെംഗളൂരുവിലെ മയക്കുമരുന്ന് സംഘവുമായി ബിനീഷ് കൊടിയേരിക്ക് അടുത്തബന്ധം: ആരോപണവുമായി പി‌കെ ഫിറോസ്

അഭിറാം മനോഹർ| Last Updated: ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (13:15 IST)
ബെംഗളൂരുവിലെ ലഹരി സംഘവുമായി ബിനീഷ് കൊടിയേരിക്ക് അടുത്തബന്ധമുള്ളതായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. മയക്കുമരുന്ന് കേസിൽ പ്രതിയായ അനൂപ് മുഹമ്മദിന് ഹോട്ടൽ തുറക്കാൻ അവശ്യമായ പണം നൽകിയത് ബിനീഷാണെന്നും പികെ ഫിറോസ് ആരോപിച്ചു.

മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ പിടിയിലായ അനൂപിന്റെ മൊഴിയിൽ ബിനീഷിന്റെ പേരുള്ളതായി പറഞ്ഞ പികെ ഫിറോസ് മൊഴിപകർപ്പ് പുറത്തുവിട്ടു. മയക്കുമരുന്ന് കച്ചവടവുംആയി ബന്ധപ്പെട്ട് കേരളത്തിലെ ചില സിനിമാതാരങ്ങൾക്ക് അടുത്ത ബന്ധമുള്ളതായി സൂചന ലഭിച്ചെന്നും പികെ ഫിറോസ് പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് കുമരകത്ത ഹോട്ടലിൽ അനൂപിന്റെ നേതൃത്വത്തിൽ നിശാപാർട്ടി സംഘടിപ്പിച്ചിരുന്നു. ഈ ദിവസങ്ങളിൽ വലിയ തോതിൽ മയക്കുമരുന്ന് വിതരണം നടന്നുവെന്നും ബിനീഷ് ആലപ്പുഴയിൽ തന്നെ ഈ സമയത്ത് ഉണ്ടായിരുന്നുവെന്നും ഫിറോസ് പറഞ്ഞു. ലോക്ക്ഡൗൺ കാലയളവിൽ ആഴ്‌ചകളോളം ബിനീഷ് ബെംഗളൂരുവിലെ ഹോട്ടലിലാണ് തങ്ങിയത്. സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ബെംഗളൂരുവിൽ എത്തിയതിന് പിന്നാലെ അനൂപ് ബിനീഷിനെ വിളിച്ചിരുന്നെന്നും അന്നേ ദിവസം അനൂപ് നടത്തിയ ഫോൺകോളുകളെ പറ്റി പരിശോധിക്കണമെന്നും ഫിറോസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :