സാവകാശം ചോദിച്ച് ബിനീഷ് കോടിയേരി, തരാനാവില്ലെന്ന് ഇൻഫോഴ്‌സ്‌മെന്റ്, ഒടുവിൽ ഹാജരായി

അഭിറാം മനോഹർ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (12:08 IST)
ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം വേണമെന്ന ബിനീഷ് കൊടിയേരിയുടെ ആവശ്യം ബിനീഷ് കോടിയേരിയുടെ ആവശ്യം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് തള്ളി. ചോദ്യം ചെയ്യലിന് ആറ് ദിവസത്തെ സാവകാശം നൽകണമെന്നാണ് ബിനീഷ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് സമ്മതിക്കാത്തതിനെ തുടർന്ന് ബിനീഷ് കോടിയേരി കൊച്ചിയിലെ ഇ‌ഡി ഓഫീസിൽ ഹാജരായി.

സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് ഇ‌ഡി ആവശ്യപ്പെട്ടത്. എന്നാൽ 6 ദിവസത്തെ സാവകാശം ബിനീഷ് ചോദിച്ചു. ഈ ആവശ്യം നിരസിക്കപ്പെട്ടതോടെ ഇന്ന് 11 മണിക്ക് മുൻപ് തന്നെ ബിനീഷ് ഇ‌ഡിക്ക് മുൻപിൽ ഹാജരായി.

ബെംഗളൂരുവിലെ മയക്കുമരുന്ന് സംഘങ്ങളുമായി സ്വർണ്ണക്കടത്ത് സംഘവുമായും ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങളും ചോദ്യം ചെയ്യലിൽ ഭാഗമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :