വടക്കാഞ്ചേരി|
JOYS JOY|
Last Modified ശനി, 19 ഡിസംബര്‍ 2015 (14:48 IST)
ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണതിനെ തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലങ്കോട് ചീരണി നിവാസി സെയ്ത് മുഹമ്മദ് (20), അബ്ദുള്‍ താഹിര്‍ (22) എന്നിവരാണു ഈ ഹതഭാഗ്യര്‍.
മഞ്ഞപ്ര നാട്ടുകല്ലില്‍ കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. വയറിംഗ് തൊഴിലാളികളായ ഇരുവരും ജോലിക്കായി പോവുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മരിച്ചു.
വര്‍ഷങ്ങള്‍ പഴക്കമുള്ള ആല്‍മരമാണ് ഒടിഞ്ഞു വീണത്. മരം പൂര്‍ണ്ണമായി മുറിച്ചു മാറ്റുമെന്ന് സ്ഥലത്തെത്തിയ ആലത്തൂര്‍ തഹസീല്‍ദാര്‍ അറിയിച്ചു.