കൊച്ചി|
jibin|
Last Modified വ്യാഴം, 10 ഡിസംബര്‍ 2015 (12:06 IST)
സോളാർ കമ്മീഷന് മുമ്പാകെ ഹാജരായ മുഖ്യപ്രതി
ബിജു രാധാകൃഷ്ണൻ മുഖ്യമന്ത്രിക്കെതിരായ സിഡി ഹാജരാക്കുന്നതിന് സാവകാശം തേടി. സിഡി ഇന്ന് തന്നെ ഹാജരാക്കാം. ഇതിന് 10 മണിക്കൂർ സമയം അനുവദിക്കണം. കേരളത്തിന് പുറത്താണ് സിഡിയുള്ളത്. സിഡിയുടെ മൂന്ന് പകർപ്പുകൾ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന് കമ്മീഷനെ അറിയിച്ചു.
സിഡി കേരളത്തിന് അകത്താണോ പുറത്താണോ ഉള്ളത് എന്ന് കമ്മീഷന് ബിജു രാധാകൃഷ്ണനോട് ചോദിച്ചു. കേരളത്തിന് പുറത്താണ് ഉള്ളതെന്നും അത് എത്തിക്കാന്‍ പത്തുമണിക്കൂര്‍ സമയം വേണമെന്നുമായിരുന്നു ബിജു രാധാകൃഷ്ണന്റെ ആവശ്യം. കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന് പറഞ്ഞു. സിഡിയുടെ മൂന്ന് പകര്‍പ്പ് തന്റെ കൈയിലുണ്ടെന്നാണ് ബിജുവിന്റെ വാദം. കമ്മീഷന് മുമ്പാകെ വാദം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ഉന്നയിച്ച ആരോപണങ്ങളിലും വെളിപ്പെടുത്തിയ പേരുകളിലും ഉറച്ചു നിൽക്കുന്നെന്നും ബിജു രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ളവര്‍ സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ബിജു മൊഴി നല്‍കിയത്. കമ്മീഷന് ആവശ്യപ്പെട്ടാല്‍ സിഡി ഹാജരാക്കാമെന്നും ബിജു അവകാശപ്പെട്ടിരുന്നു. സിഡിയിലെ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ കണ്ടു താന്‍ ഞെട്ടിയെന്നു മറ്റു നേതാക്കളുടെ സിഡി മുഖ്യമന്ത്രിയെ കാണിച്ചെന്നും ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന് സിഡി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.