ഓണക്കാലത്തെ മദ്യവില്പനയില്‍ ബവ്റിജസിനെ പിന്നിലാക്കി കൺസ്യൂമർ ഫെഡ്

കൊച്ചി| Last Updated: ശനി, 29 ഓഗസ്റ്റ് 2015 (14:52 IST)
ഓണക്കാലത്തെ മദ്യവില്പനയില്‍ ബവ്റിജസ് കോർപറേഷനുള്ള കുത്തക ഇത്തവണ കൺസ്യൂമർ ഫെഡ് തകര്‍ത്തു. ഉത്രാടത്തലേന്നത്തെ മദ്യവില്പനയുടെ കാര്യത്തിലാണ് ബവ്റിജസ് കോർപറേഷനെ കണ്‍സ്യൂമര്‍ ഫെഡ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

ഇതുകൂടാതെ മറ്റൊരു അട്ടിമറിയും ഇക്കുറി നടന്നു ചാലക്കുടിയേയും കരുനാഗപ്പള്ളിയേയും പിന്തള്ളി കൺസ്യൂമർ ഫെഡിന്റെ വൈറ്റില ഷോപ്പ് ഒന്നാം സ്ഥാനത്തെത്തി. പൂരാടത്തിന്
ഇവിടെ വിറ്റത് 38 ലക്ഷം രൂപയുടെ മദ്യമാണ്.


കുന്നംകുളത്തെ
കൺസ്യൂമർ ഫെഡിന്റെ ഷോപ്പാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ വിറ്റു പോയത്
35.85 ലക്ഷത്തിന്റെ മദ്യമാണ്. ബവ്കോയുടെ ഇരിങ്ങാലക്കുട ഷോപ്പാണ് മൂന്നാം സ്ഥാനത്ത്. വിൽപന 34.45 ലക്ഷം. ചാലക്കുടിയിൽ 30.25 ലക്ഷത്തിന്റെ വിൽപന മാത്രം.


കഴിഞ്ഞ ഉത്രാടത്തിനും തിരുവോണത്തിനുമായി സർക്കാർ മദ്യവിൽപനശാലകൾ വഴി വിറ്റത് 92.45 കോടി രൂപയുടെ മദ്യമായിരുന്നു. മുൻവർഷത്തെക്കാൾ ഏഴരക്കോടി രൂപയുടെ വർധന. ഇക്കുറി ഉത്രാടത്തിനും തിരുവോണത്തിനുമായി കുടി 100 കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :