ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ ബവ്റിജസ് വേണ്ട: ഹൈക്കോടതി

 ബവ്റിജസ് ഔട്ട്ലെറ്റുകള്‍ , ഹൈക്കോടതി , ദേശീയ, സംസ്ഥാന പാത
കൊച്ചി| jibin| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (12:37 IST)
ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ ബവ്റിജസ് ഔട്ട്ലെറ്റുകള്‍ പാടില്ലെന്ന് ഹൈക്കോടതി. നിലവിലുള്ള ഔട്ട്ലെറ്റുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നടപടിയെടുത്ത് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വഴിയരികിലെ മദ്യശാലകള്‍ നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം 136 ബാര്‍ ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കണം. പാതയോരത്ത് 67 ഉം സംസ്ഥാന പാതയോരത്ത് 69 ഉം ഔട്ട്ലെറ്റുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഇത്രയും ബവ്റിജസ് ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കാനാണ്
ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. പുതിയ കോടതി ഉത്തരവ് പ്രകാരം പുതിയ സ്ഥലങ്ങളിലേക്ക് ബവ്റിജസ് ഔട്ട്ലെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടി സര്‍ക്കാരിന് വന്‍ വെല്ലുവിളിയാണ് ഉയര്‍ത്തുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :