ബെന്നി ബഹനാന്‍ മത്സരിക്കാത്തത് ഹൈബി ഈഡന് സഹിക്കാന്‍ കഴിയുന്നില്ല; പൊട്ടിക്കരഞ്ഞ് എംഎൽഎ, ആശ്വസിപ്പിച്ച് നേതാക്കള്‍

ബെന്നി ബഹനാൻ ഹൈബിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയുമായിരുന്നു

നിയമസഭ തെരഞ്ഞെടുപ്പ് , ബെന്നി ബഹനാന്‍ , ഹൈബി ഈഡൻ എംഎൽഎയുടെ പൊട്ടിക്കരച്ചില്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (17:10 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനില്ലെന്ന് ബെന്നി ബഹനാന്‍ വ്യക്തമാക്കിയതിന് പിന്നാലെ ഹൈബി ഈഡൻ എംഎൽഎയുടെ പൊട്ടിക്കരച്ചില്‍. ബെന്നി ബഹനാനെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയ ഹൈബി വികാരാധീനനായി കരയുകയായിരുന്നു. ഒടുവിൽ ബെന്നി ബഹനാൻ ഹൈബിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയുമായിരുന്നു.

തൃക്കാക്കരയിലെ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥിയാണ് ബെന്നി ബഹനാനെന്നും പൊതുസമൂഹത്തിനിടയിലും പ്രവർത്തകർക്കിടയിലും ഇതേ അഭിപ്രായമാണുള്ളതെന്നും ബെന്നി ബഹനാനെ സന്ദർശിച്ചശേഷം ഹൈബി ഈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് താല്പര്യമില്ലാതെ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയില്‍ പ്രതിസന്ധി ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നും ബെന്നി ബഹനാന്‍ പിന്മാറിയത്.മത്സരരംഗത്തു നിന്നു കൊണ്ടുള്ള പിന്മാറ്റം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബെന്നി ബഹനാന്‍ ഇങ്ങനെ പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :