ബിയറില്‍ ചത്ത ഒച്ചിനെ കണ്ടെത്തി

തിരുവനന്തപുരം| Last Modified തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:26 IST)
ബിയര്‍ കുപ്പിയില്‍ നിന്ന് ചത്ത ഒച്ചിനെ ലഭിച്ചെന്ന പരാതി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ബാലരാമപുരത്തെ കെ.ടി.ഡി.സി യുടെ ബിയര്‍ പാര്‍ലറിലാണു സംഭവം.

ആര്‍മിയില്‍ തിരുമലയിലെ ജീവനക്കാരനായ രാമചന്ദ്രന്‍ നായരാണു ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരിക്കുന്നത്. രാമചന്ദ്രന്‍ നായര്‍ കിംഗ്ഫിഷര്‍ സോഫ്റ്റ് ബീയറിനു ഓര്‍ഡര്‍ നല്‍കി ലഭിച്ചപ്പോള്‍ അടപ്പു തുറന്നപ്പോള്‍ തന്നെ കുപ്പിയില്‍ നിന്ന് നാറ്റം അനുഭവപ്പെട്ടു തുടങ്ങി.

എങ്കിലും ഇത് കാര്യമാക്കാതെ രണ്ട് ഗ്ലാസ് ബിയര്‍ ഒഴിച്ചു കുടിക്കുകയും ചെയ്തു. എന്നാല്‍ മൂന്നാമത്തെ ഗ്ലാസില്‍ ബിയര്‍ നിറച്ചപ്പോഴാണു കുപ്പിയില്‍ ചത്ത ഒച്ചിനെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാമചന്ദ്രന്‍ നായര്‍ പാര്‍ലര്‍ മാനേജര്‍ക്ക് പരാതി
എഴുതി വാങ്ങിയിട്ടുണ്ടെന്നും റിപ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :