ഹൈക്കോടതി വിധി ഇന്നുണ്ടായില്ലെങ്കില്‍ ബാറുകള്‍ തുടരും

കൊച്ചി| Last Modified ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (09:34 IST)
പുതിയ മദ്യനയം സംബന്ധിച്ചു ഹൈക്കോടതി ഇന്ന് വിധിയുണ്ടായില്ലെങ്കില്‍ ബാറുകള്‍ക്കു പ്രവര്‍ത്തിക്കുന്നതിനു തടസമില്ലെന്ന് നിയമവിദഗ്ധര്‍. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഇന്നാണു വിധി പറയേണ്ടതെങ്കിലും ഹൈക്കോടതി വിധി വരെ ബാറുകളുടെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ അനുവാദമുണ്ട്. ഇന്നും നാളെയും വിധി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നവരാത്രി അവധിക്കു പിരിയുന്ന ഹൈക്കോടതിക്ക് ആറിനാണ് സിറ്റിംഗുള്ളത്.

ഹൈക്കോടതിയില്‍ ഇന്നു പരിഗണിക്കേണ്ട കേസുകളുടെ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോള്‍ ബാര്‍ കേസ് അതില്‍ ഉള്‍പ്പെടാത്തതിനാല്‍ എന്നു വിധി പറയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വിരമിക്കുന്ന ജഡ്ജി ഹാറൂണ്‍ അല്‍ റഷീദിനു യാത്രയയപ്പു നല്‍കാനായി ഫുള്‍ കോര്‍ട്ട് റഫറന്‍സുള്ളതിനാല്‍ ഇന്ന് ഉച്ചയ്ക്കു 2.30 നു കോടതി പിരിയും. ഇന്നു രാവിലെ കോടതി തുടങ്ങുമ്പോള്‍ നോട്ടീസ് നല്‍കിയാലും ഇന്ന് വിധിപറയാന്‍ തടസമില്ല. പക്ഷേ പ്രത്യേക സിറ്റിംഗ് നടത്തേണ്ടിവന്നേക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :