ബാര്‍ കോഴ: എക്സൈസ് മന്ത്രി കെ ബാബുവും വെള്ളം കുടിക്കും: ബിജുരമേശ്

തിരുവനന്തപുരം| VISHNU N L| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2015 (18:40 IST)
ബാര്‍ കോഴക്കേസില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ കോഴ ആരോപണമുന്നയിച്ച ബാര്‍ ആസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് രംഗത്ത്.ബാര്‍ കോഴയില്‍ മാണിയേക്കുടാതെ എക്സൈസ് മന്ത്രി കെ ബാബു ഉള്‍പ്പടെ മൂന്ന് മന്ത്രിമാര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയിരിക്കുന്നത്.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിജെഎം കൊടതിയില്‍ രഹസ്യ മൊഴി നല്‍കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ബിജുരമേശ് കോഴവിവാദത്തില്‍ മന്ത്രി സഭയിലെ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിടുണ്ടെന്ന് വെളിപ്പെടുത്തിയത്. അതില്‍ എക്സൈസ് മന്ത്രി കെ ബാബു ഉള്‍പ്പെട്ടിട്ടുണ്ടെന്നും മൂന്ന് മന്ത്രിമാരുടെയും പേരുകള്‍ കൊടതിയൊട് പറഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും ബിജു രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

മാണിയെ പിടിച്ചതിനു ശേഷം എക്സൈസ് മന്ത്രി ബാബുവിനെ പിടിക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ബാബുവിന്റെ പേരുകൂടി വെളിപ്പെടുത്തുകയാണ്. ബാബു വെള്ളം കുടിക്കേണ്ടി വരും- ബിജു രമേശ് പറഞ്ഞു. കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുമെന്ന് കരുതുന്നതായാണ് കരുതുന്നത്. എന്നാല്‍ സിബിഐ ഉള്‍പ്പെടെ ഏത് ഏജന്‍സികള്‍ വന്നാലും തെളിവുകള്‍ നല്‍കുമെന്നും ബിജു രമേശ് പറഞ്ഞു.

മാണിക്കും മന്ത്രിമാര്‍ക്കുമെതിരായ ശബ്ദരേഖാ സംഭാഷണങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണും ഹാര്‍ഡ് ഡിസ്കും ബിജുരമേശ് കോടതിയില്‍ സമര്‍പ്പിച്ചതായി ബിജു പറഞ്ഞു. തനിക്കെതിരെ മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള് ഭീഷണികള്‍ നിരന്തരം വരുന്നുണ്ടെന്നും തന്റെ കുടുംബാംഗങ്ങളെ വരെ ഭീഷ്ണിപ്പെടുത്താറുണ്ടെന്നും ബിജു രമേശ് വെളിപ്പെടുത്തി. എന്തുതന്നെ വന്നാലും നടപടികളുമായി മുന്നൊട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

മാണിയുടെ മകന്‍ ജോസ് കെ.മാണി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് മജിസ്ട്രേട്ടിന് കൈമാറിയത്. 30 പേജുള്ള രഹസ്യമൊഴിയില്‍ എനിക്ക് പറയാനുള്ളത് എല്ലാം പറഞ്ഞിട്ടുണ്ട്. ബാര്‍ ഉടമകളുടെ സംഭാഷണത്തിന്റെ പൂര്‍ണ വിവരങ്ങളുള്ള സി.ഡിയും ദൃശ്യങ്ങളുമാണ് കൈമാറിയതെന്നും ബിജു പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളും കൈമാറിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറാന്‍ തനിക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ബിജു പറഞ്ഞു. എന്തൊക്കെ വന്നാലും കേസുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി
ക്രൈസ്തവ വിശ്വാസങ്ങളെ എമ്പുരാനില്‍ അവഹേളിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു
പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു. പട്ടാമ്പി സ്വദേശി ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ ...

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...