മദ്യലഭ്യത കുറയ്ക്കണം: ഹൈക്കോടതി

കൊച്ചി| jibin| Last Modified വെള്ളി, 25 ഏപ്രില്‍ 2014 (15:36 IST)

സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത പരമാവധി കുറയ്ക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് മദ്യം യഥേഷ്ടം ലഭിക്കുന്ന സാഹചര്യമാണെന്നും ഹൈക്കോടതി വിലയിരുത്തി.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായിയുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് ജസ്റ്റീസ് ചിദംബരേഷിന്റെ ബെഞ്ചിന്റെ ഈ നിര്‍ദ്ദേശം. മദ്യനയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നല്ലതാണ്.

എന്നാല്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കു പോലും മദ്യം ലഭിക്കുന്നുണ്ട്. ഈ അവസ്ഥ മാറണം. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കരുതെന്ന നിലപാട് പ്രശംസാര്‍ഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ലൈസന്‍സ് നല്‍കുന്നതിനെ മൗലികാവകാശമായി കാണേണ്ടതില്ല. ലൈസന്‍സുകള്‍ നല്‍കുന്നതിന് ഏകീകരണം ആവശ്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറലിന് പകരം ഗവണ്‍മെന്റ് പ്ളീഡറാണ് കോടതിയില്‍ ഹാജരായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :