'സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഫൈവ് സ്റ്റാര്‍ ബാറും പൂട്ടും'

 ബാര്‍ വിഷയം , സുപ്രീംകോടതി , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2014 (12:48 IST)
സംസ്ഥാനത്തെ മദ്യനയം പുനഃപരിശോധിക്കില്ലെന്നും, സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ബാറുകള്‍ അടച്ചു പൂട്ടുന്നതിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ തുറന്നുവെച്ചു കൊണ്ട് എങ്ങനെയാണ് സംസ്ഥാനത്ത് മദ്യനിരോധനം കൊണ്ടുവരുന്നതെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. 'ഈ മദ്യനയത്തില്‍ ഒരു യുക്തിയും കാണുന്നില്ല. എന്താണു നിലവാരം കുറഞ്ഞത് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്? ഞാന്‍ മദ്യം കഴിക്കുന്നയാളല്ല. പക്ഷേ, എനിക്കു പോലും ഇതിലെ യുക്തി മനസ്സിലാകുന്നില്ല. എങ്ങനെയാണു ബാറുകളെ വേര്‍തിരിച്ചു കാണുന്നത്?, ജസ്റ്റിസ് അനില്‍ ദവെ ഈ കാര്യത്തില്‍ നിരീക്ഷിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ കാര്യം വെക്തമാക്കിയത്. അതേസമയം ഈ മാസം മുപ്പത് വരെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടരുതെന്ന് പറഞ്ഞ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കുകയും ചെയ്തു. സംസ്ഥാനത്തെ 292 ബാറുകള്‍ക്ക് ഇന്ന് താഴിടാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :