മദ്യനിരോധനത്തിന് സമൂഹത്തിന്റെ സഹകരണമുണ്ടാകണം: മുഖ്യമന്ത്രി

 മദ്യനിരോധനം , ഉമ്മന്‍ ചാണ്ടി , സര്‍ക്കാര്‍ , മദ്യ-ലഹരി
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (17:25 IST)
സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ നടപ്പാക്കുന്ന മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമൂഹത്തിന്റെയാകെ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐആന്റ് പിആര്‍ഡി സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി മദ്യ-ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെയും മദ്യപാനം മൂലമുണ്ടാകുന്ന സാമൂഹിക-സാമ്പത്തിക-ആരോഗ്യ ആഘാതങ്ങളെക്കുറിച്ചുമുള്ള സര്‍വേയുടെയും ഉദ്ഘാടനം വിജെടി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

മദ്യവര്‍ജ്ജനവും മദ്യനിരോധനവും സമന്വയിപ്പിച്ചു കൊണ്ടുള്ള മധ്യമാര്‍ഗമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മദ്യത്തിന്റെ ലഭ്യത കുറച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയും പത്ത് വര്‍ഷം കൊണ്ട് മദ്യനിരോധനം പൂര്‍ണമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും മദ്യനിരോധന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനങ്ങളുടെയാകെ പിന്തുണ ഉണ്ടാകണമെന്നും അതുകൊണ്ടുതന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഗാന്ധിജയന്തി വാരാഘോഷം സംസ്ഥാനത്തിനാകെ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :