ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ യുഡിഎഫില്‍ നിന്നും കോൺഗ്രസില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി: ആഭ്യന്തരമന്ത്രി

ബാര്‍ കോഴക്കേസ് , രമേശ് ചെന്നിത്തല , കേസ് അന്വേഷണം , നിയമസഭാ , സിപിഎം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (11:06 IST)
സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിച്ച ബാര്‍ കോഴക്കേസില്‍ യുഡിഎഫിലും കോൺഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമ്മര്‍ദമുണ്ടായെങ്കിലും താന്‍ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രസ്താവന പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ആരാണ് സമ്മര്‍ദ്ദമുണ്ടാക്കിയത് ? കോണ്‍ഗ്രസ്സോ? യുഡിഎഫിലെ മറ്റു ഘടകകക്ഷികളോ? ഇപ്പോള്‍ അത് വ്യക്തമാക്കണം- പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മന്ത്രി തയാറായില്ല. സിപിഎം നേതാവ് എകെ ബാലന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി വിവാദപ്രസ്താവന നടത്തിയത്. ബാര്‍ കോഴക്കേസില്‍ കുറ്റപത്രം നല്‍കണമോയെന്ന കാര്യത്തില്‍ ബാര്‍ ഉടമകളുടെ അഭിഭാഷകനായ നാഗേശ്വര റാവുവില്‍ നിന്ന് നിയോമപദേശം തേടിയെന്നും രമേശ് സഭയില്‍ സ്ഥിരീകരിച്ചു.

ബാര്‍ കോഴക്കേസിനെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം വെച്ചിരുന്നു. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകുകയും ചെയ്‌തു. ബാർ കോഴക്കേസിൽ സ്പീക്കറുടെ മറുപടിയാണ് സംഭവം ഗുരുതരമാക്കിയത്.
ബാർ കോഴയിൽ ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്‍തനാക്കി വിജിലൻസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പ്രതിപക്ഷം ആരോപിച്ചപ്പോള്‍ വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ എൻ. ശക്തൻ വ്യക്തമാക്കിയതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. വിജിലൻസ് റിപ്പോർട്ടിലെ വസ്തുതകൾ സ്പീക്കർ എങ്ങനെ മനസിലാക്കി. ഡയറക്ടർ ഇക്കാര്യങ്ങൾ സ്പീക്കറെ നേരിട്ട് അറിയിച്ചെങ്കിൽ രേഖകൾ സഭയിൽ വയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :