തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (16:47 IST)
ബാര്‍ കോഴ കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുക്കണമെന്ന് കോൺഗ്രസ് (ബി)ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ കേസെടുത്ത അതേ സാഹചര്യമാണ് ബിജു രമേശ് എക്‌സൈസ് മന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ സാചചര്യത്തിലാണ് ബാബുവിനെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സിന് കത്ത് നല്‍കിയത്. എന്നാല്‍ ആ കത്ത് തള്ളുകയായിരുന്നു. മാണിയെ പ്രതിയാക്കിയ അതേ മാനദണ്ഡങ്ങള്‍ ബാബുവിന് യോജിക്കില്ലെന്ന് പറയുന്നത് ശരിയല്ലന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
ബാര്‍ കോഴ കേസിലെ ഗൂഡാലോചനക്കാര്‍ ആരാണെന്ന് മനസിലായെന്ന് പറയുന്ന കെഎം മാണി അത് ആരാണെന്ന് വ്യക്തമാക്കണം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബാലകൃഷ്ണ പറഞ്ഞു. ബാര്‍ കോഴ കേസില്‍ വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.