കോട്ടയം|
jibin|
Last Modified ഞായര്‍, 18 ജനുവരി 2015 (12:05 IST)
ബാർ ഹോട്ടൽസ് ഓണേഴ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജുരമേശ് ധമന്ത്രി കെഎം മാണിക്കെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തുകള്‍ ഗൗരവമായി എടുക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ്. ആരോപണമല്ലാതെ വ്യക്തമായ തെളിവുകള്‍ ഒന്നും ബിജു രമേശിന്റെ പക്കല്‍ ഇല്ലെന്നുമാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്.
കെഎം മാണിയെ കൂടാതെ ചീഫ് വിപ്പിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ബിജു രമേശ് ആരോപണമുന്നയിച്ചു. ഒന്നിനും തെളിവ് ഹാജരാക്കാന്‍ ബിജുവിന് കഴിഞ്ഞില്ലെന്നും. മാണിക്കെതിരായ പുതിയ വെളിപ്പടുത്തലും വെറും ആരോപണം മാത്രമാണെന്നുമാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.
കെഎം മാണിക്ക് പണം കൈമാറുന്നതിനായുള്ള ശബ്ദരേഖ തന്റെ പക്കല്‍ ഉണ്ടെന്നാണ്
ബിജു രമേശ് പറയുന്നത്. അത് ബാറുടമകള്‍ തമ്മിലുള്ള സംഭാഷണത്തിന്റേതാണ്.
മാണിയുമായി സംസാരിക്കുന്നതിന്റേതല്ല ശബ്ദരേഖകള്‍ അതിനാല്‍ പുതിയ ആരോപണത്തെ ഭയക്കേണ്ടതില്ല. ഇനി വരുന്ന നീക്കങ്ങളെ അനുസരിച്ചായിരിക്കും തുടര്‍ പ്രതികരണങ്ങള്‍ എന്നാണു നേതാക്കളുടെ തീരുമാനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.