ബാര്‍ കോഴ: ബാബുവിനെതിരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണം- ലോകായുക്ത

കെ ബാബു , ബാര്‍ കോഴക്കേസ് , ബിജു രമേശ് , വിജിലന്‍സ്
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (15:55 IST)
ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിനെതിരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നു ലോകായുക്ത ഉത്തരവിട്ടു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ അറിയിക്കണമെന്നും. ഈ മാസം പതിനഞ്ചിനകം വിജിലന്‍സ് ഡയറക്ടര്‍ രേഖകള്‍ കൈമാറണമെന്നുമാണ് ഉത്തരവ്.

ബാര്‍ ഹോട്ടല്‍‌സ് ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്‍റെ ഡ്രൈവര്‍ അമ്പിളി കോടതിയില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് ഹാജരാക്കാനും ലോകായുക്ത ഉത്തരവിട്ടു. കോടതി വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ബാര്‍കോഴക്കേസ് ലോകായുക്ത നേരിട്ട് നിരീക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടണ്ടപ്പിളളി സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :