ബാര്‍ കോഴ: രണ്ടു ദിവസത്തേക്ക് ഒന്നും പറയാനില്ലെന്ന് പി സി ജോര്‍ജ്

കൊല്ലം| Last Modified വെള്ളി, 7 നവം‌ബര്‍ 2014 (14:05 IST)
ബാര്‍ കോഴ വിവാദം സംബന്ധിച്ച് രണ്ടു ദിവസത്തേക്ക് ഒന്നും പറയാനില്ലെന്ന് ഗവ. ചീഫ് വിപ്പ് പിസി ജോര്‍ജ്. ഗുരുധര്‍മ്മ പ്രചാരണസമിതി സംഘടിപ്പിച്ച ആര്‍ ശങ്കര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിസി ജോര്‍ജ്.

മൌനം വിദ്വാനു ഭൂഷണം. ഭ്രാന്തുള്ളവരാണ് അധികം സംസാരിക്കുന്നത്. എനിക്ക് ഭ്രാന്തില്ല. ഇതുസംബന്ധിച്ച് പറയേണ്ട സമയത്ത് കാര്യങ്ങള്‍ പറയുമെന്നും ജോര്‍ജ് വ്യക്തമാക്കി.

ബിജു രമേശ് ആരാ, അയാളൊരു കള്ളുകച്ചവടക്കാരന്‍, എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയില്ല, നമുക്ക് രാഷ്ട്രീയക്കാരെക്കുറിച്ച് സംസാരിക്കാമെന്നും പി സി ജോര്‍ജ് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :