തിരുവനന്തപുരം|
Last Modified ചൊവ്വ, 25 നവംബര്‍ 2014 (13:59 IST)
ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് സംഘത്തിന് മൊഴി നല്‍കാന്‍ തയാറാണെന്ന് ധനമന്ത്രി കെഎം മാണി. മൊഴി നല്‍കുന്നത് പുതിയ കാര്യമല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. ആരുടെ മുന്നിലും മൊഴി നല്‍കാന്‍ ഒരു മടിയുമില്ലെന്നും മാണി പറഞ്ഞു.
സുധീരന്‍ പറഞ്ഞ കാര്യത്തില്‍ തന്നെ കക്ഷി ചേര്‍ക്കേണ്ടതില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മാണി പറഞ്ഞു.
ഇതിനിടെ കെ എം മാണി കോഴ പറ്റുമ്പോള്‍ മാണിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നുവെന്നും പണം പറ്റുമ്പോള്‍ ഭാര്യ തലകുലുക്കി സമ്മതിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. അന്വേഷണം നീട്ടുന്നത് മാണിയെ രക്ഷിക്കാനാണെന്നും കേസില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അത് അനുസരിക്കാന്‍ തയ്യാറാവുന്നില്ലെന്നും വി എസ് കുറ്റപ്പെടുത്തി.