പൂട്ടിയ ബാറിനുള്ളില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം| Last Modified ചൊവ്വ, 8 ജൂലൈ 2014 (08:42 IST)
ചങ്ങനാശേരിയില്‍ പൂട്ടിയ ബാറിനുള്ളില്‍ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍. മാടപ്പള്ളി സ്വദേശി ജഗദീശന്‍ (62) നെയാണ്‌ നിലയില്‍ കണ്ടെത്തിയത്‌. കോട്ടയം ചങ്ങാനാശേരിയിലെ ബാറിലെ ജീവനക്കാരനാണ്‌ ഇയാള്‍. ജോലി ചെയ്‌തിരുന്ന ബാറിലെ ഒഴിഞ്ഞ മുറിയിലാണ്‌ തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്‌.

നിലവാരമില്ലാത്ത ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ബാര്‍ പൂട്ടിയിരുന്നു‌. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങളായി ഇതേ ബാറില്‍ ജോലി ചെയ്‌തുവരികയായിരുന്ന ജഗദീശന്‌ ജോലി നഷ്‌ടപ്പെട്ടിരുന്നു. ഇതിലുള്ള മനോവിഷമമാണ്‌ ഇയാള്‍ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ്‌ സൂചന. പോലീസും ഡോഗ്‌ സ്വകാഡും സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :