ബാര്‍കോഴ കേസ്: തുടരന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 16 ജനുവരി 2016 (09:03 IST)
ബാര്‍ കോഴക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിജിലന്‍സ് എസ്‌പി ആര്‍ സുകേശന്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് ആണ് കോടതി ഇന്ന് പരിഗണിക്കുക.

മുന്‍ ധനമന്ത്രി മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ മാണിക്കെതിരെയുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാണ് വിജിലന്‍സിന്റെ ആവശ്യം.

റിപ്പോര്‍ട്ട് പരിഗണിക്കുന്ന കോടതി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കേസില്‍ കക്ഷി ചേര്‍ന്ന മറ്റ് ഹര്‍ജിക്കാര്‍ക്കും കോടതി നോട്ടീസ് അയയ്ക്കും. പിന്നീട്, എതിര്‍വാദം കൂടി കേട്ട ശേഷമായിരിക്കും റിപ്പോര്‍ട്ടിന്മേല്‍ അന്തിമതീരുമാനം എടുക്കുക. കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :