ബാര്‍കോഴക്കേസ് സ്വതന്ത്രമായാണ് അന്വേഷിച്ചതെന്ന് എസ് പി സുകേശന്‍

കൊച്ചി| JOYS JOY| Last Modified ശനി, 31 ഒക്‌ടോബര്‍ 2015 (14:48 IST)
ബാര്‍കോഴക്കേസ് താന്‍ സ്വതന്ത്രമായാണ് അന്വേഷിച്ചതെന്ന് എസ് പി സുകേശന്‍. മാധ്യമങ്ങളോടാണ് സുകേശന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍ കോഴക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് എസ് പി സുകേശന്‍.
ബാര്‍ കോഴക്കേസ് അന്വേഷിക്കുന്നതില്‍ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്നും സുകേശന്‍ വ്യക്തമാക്കി.

കാലാകാലങ്ങളില്‍ വിജിലന്‍സില്‍ നടക്കുന്നതാണ് ഈ കേസിലും നടന്നത്. കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത് സാധാരണ നടപടി മാത്രമാണ്. മേലുദ്യോഗസ്ഥരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടരന്വേഷണം പ്രഖ്യാപിച്ചതു കൊണ്ട് ഒരാള്‍ കുറ്റക്കാരനാകില്ലെന്നും സുകേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :