ബാര്‍കോഴ ആരോപണം തിരക്കഥ പോലെയെന്ന് മാണി

കോട്ടയം| JOYS JOY| Last Modified ഞായര്‍, 28 ജൂണ്‍ 2015 (10:12 IST)
ബാര്‍കോഴ ആരോപണം പോലെയെന്ന് ധനമന്ത്രി കെ എം മാണി. ബാര്‍കോഴ കേസില്‍ കുറ്റപത്രം നല്‍കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് മാണി ഇങ്ങനെ പറഞ്ഞത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റം ചെയ്യാത്തതിനാല്‍ തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു. വ്യാജരേഖകളും കൃത്രിമമായ തെളിവുകളും തനിക്കെതിരെ ചമക്കപ്പെട്ടു. ഇതില്‍ അന്തിമതീരുമാനം വരുന്നതു വരെ കാത്തിരിക്കാം. സത്യം ആത്യന്തികമായി ജയിക്കുമെന്നും മാണി പറഞ്ഞു.

ബാര്‍കോഴ കേസില്‍ കുറ്റപത്രം നല്കേണ്ടതില്ലെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ കഴിഞ്ഞദിവസമാണ് തീരുമാനമെടുത്തത്. തീരുമാനം കോടതിയെ അറിയിക്കാന്‍ എസ് പി ആര്‍ സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :