ഒന്നരക്കോടി രൂപ തട്ടിയെടുത്ത ബാങ്ക് മാനേജർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 10 ജനുവരി 2024 (18:50 IST)
കോട്ടയം : വയോധികരായ ദമ്പതികളുടെ ഒന്നരക്കോടിയിലേറെ രൂപ തട്ടിയെടുത്ത സ്വകാര്യ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറിക്കാട്‌ മാനാപറമ്പിൽ റജി ജേക്കബ് എന്ന 41 കാരനെ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ കളത്തിപ്പടിയിലെ സ്വകാര്യ ബാങ്കിൽ മാനേജരായിരിക്കുമ്പോൾ വിദേശത്തായിരുന്ന വയോധികരായ ദമ്പതികളിൽ നിന്ന് 16225000 രൂപയാണ് തട്ടിയെടുത്തത്. ഇയാൾ ബാങ്കിന്റെ ഏറ്റുമാനൂർ ശാഖാ മാനേജരായിരിക്കെ വിദേശത്തുള്ള വയോധികർ അവിടെ അക്കൗണ്ട് തുടങ്ങിയപ്പോൾ അടുത്ത സൗഹൃദ ബന്ധം സ്ഥാപിച്ചിരുന്നു. എന്നാൽ ഇയാൾ കളത്തിപ്പടി ശാഖയിലേക്ക് മാറിയ സമയത്ത് ദമ്പതികൾ വിദേശത്തു നിന്ന് നാട്ടിലെത്തി.

തുടർന്ന് വിദേശത്തുള്ള മക്കൾക്ക് പണം അയയ്ക്കാൻ മാനേജരെ സമീപിച്ചു. ഇതിനിടെ ഇയാൾ ബാങ്കിന്റെ ആവശ്യം എന്ന് പറഞ്ഞു ഇവരിൽ നിന്ന് ചെക്കുകൾ ഡെബിറ്റ് ഓതറൈസേഷൻ ലെറ്റർ എന്നിവ കൈക്കലാക്കി. ഇത് ദുരുപയോഗപ്പെടുത്തിയാണ് ഏറ്റുമാനൂർ, കളത്തിപ്പടി
ശാഖകളിലെ
ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പല തവണയായി രജി ജേക്കബിന്റെ സുഹൃത്തുക്കളുടെ പേരിലേക്ക് പണം മാറ്റിയത്.

എന്നാൽ സംശയം തോന്നി ദമ്പതികൾ ബാങ്കിനെ സമീപിക്കുകയും ക്രമക്കേടുകണ്ടെത്തുകയും ചെയ്തപ്പോൾ ഇയാൾ 22 ലക്ഷം രൂപ തിരികെ നൽകിയിരുന്നു. എങ്കിലും ബാക്കി തുക നൽകിയില്ല. തുടർന്നാണ് ദമ്പതികൾ പരാതി നൽകിയതും ജില്ലാ പോലീസ് മേധാവി കാർത്തിക്കിന്റെ നിർദ്ദേശ പ്രകാരം കേസെടുത്തു ഈസ്റ്റ് പോലീസ് ഇയാളെ പിടികൂടിയതും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം ...

വാ​ഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, 1.5 ലക്ഷം രൂപ, പുതിയപദ്ധതിയുമായി കേന്ദ്രം
അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളില്‍ പോലീസിനെ അറിയിച്ചാല്‍, ഈ പദ്ധതി പ്രകാരം ഏഴ് ...

Boby chemmannur: ലൈസൻസില്ലാത്ത വായക്ക് കടിഞ്ഞാൺ, ബോബി ...

Boby chemmannur:  ലൈസൻസില്ലാത്ത വായക്ക് കടിഞ്ഞാൺ, ബോബി ചെമ്മണ്ണൂർ 14 ദിവസം റിമാൻഡിൽ
ജാമ്യം നല്‍കിയാല്‍ ബോബി ഒളിവില്‍ പോവുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമെന്ന് ...

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ...

താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന്  മയക്കുമരുന്ന് കണ്ടെടുത്തു
താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു ...

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് ...

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചു
ലോസ് ആഞ്ചലസിലെ തീപിടുത്തത്തില്‍ മരണസംഖ്യ അഞ്ചായി. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി ...

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ ...

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. 2026-27 ...